കെഎസ്ഇബിക്ക് അനാസ്ഥ: തകരാര്‍ പരിഹരിക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങി
കെഎസ്ഇബിക്ക് അനാസ്ഥ: തകരാര്‍ പരിഹരിക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങി

ഇടുക്കി: കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്ന്, മാട്ടുക്കട്ടയിലെ കടകളിലെ വൈദ്യുതി മുടക്കം പരിഹരിക്കാന്‍ വ്യാപാരികളും നാട്ടുകാരും മുന്നിട്ടിറങ്ങി. പലകടകളിലും വൈദ്യുതി മുടങ്ങിയിട്ട് മൂന്നുദിവസത്തിലേറെയായി. ഉപ്പുതറ സെക്ഷന്റെ പരിധിയിലാണ് തുടര്‍ച്ചയായി തകരാര്‍ സംഭവിക്കുന്നത്. പലതവണ ഓഫീസില്‍ വിവരമറിയിച്ചിട്ടും ജീവനക്കാര്‍ തിരിഞ്ഞുനോക്കാതെ വന്നതോടെയാണ് വ്യാപാരികള്‍ നേരിട്ടിറങ്ങി തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയത്. യാതൊരു മുന്‍കരുതലുമില്ലാതെയാണിത്. ബില്ലടയ്ക്കാന്‍ താമസിച്ചാല്‍ വൈദ്യുതി വിച്ഛേദിക്കാന്‍ കാണിക്കുന്ന ഉത്സാഹം തകരാര്‍ പരിഹരിക്കുന്ന കാര്യത്തിലും ഉണ്ടാകണമെന്നാണ് ഇവര്‍ പറയുന്നത്.
What's Your Reaction?






