ഇരുപതേക്കര്‍ പാറമട അങ്കണവാടി ഹെല്‍പ്പര്‍ ലില്ലിക്കുട്ടി ബേബിക്ക് യാത്രയയപ്പ്
ഇരുപതേക്കര്‍ പാറമട അങ്കണവാടി ഹെല്‍പ്പര്‍ ലില്ലിക്കുട്ടി ബേബിക്ക് യാത്രയയപ്പ്

ഇടുക്കി: നാലുപതിറ്റാണ്ടിലേറെ കട്ടപ്പന ഇരുപതേക്കര്‍ പാറമട അങ്കണവാടിയില്‍ സേവനമനുഷ്ഠിച്ച ശേഷം വിരമിക്കുന്ന ഹെല്‍പ്പര്‍ ലില്ലിക്കുട്ടി ബേബിക്ക് യാത്രയയപ്പ് നല്‍കി. പൗരസമിതിയുടെയും, പൂര്‍വ വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗം കട്ടപ്പന നഗരസഭാ കൗണ്‍സിലര്‍ ഷജി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. പൗരസമിതിയുടെ ഉപഹാരം ലില്ലിക്കുട്ടി ബേബിക്ക് കൈമാറി. പരിപാടിയില്‍ റെജി കോട്ടയ്ക്കാട്ട്, സി ആര്‍ മുരളി, ബീന സോദരന്‍, വി സി രാജു, റെജി രാജു, സതീഷ് പാഴുപ്പള്ളിയില്‍, ആന്‍സി സണ്ണി, അനിത റെജി, ശ്രീലത എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






