ഇടുക്കി: പോത്തിനെ കെട്ടിയിരുന്ന കയര്‍ കാലില്‍ കുരുങ്ങി തലയിടിച്ച് വീണ് വൃദ്ധന്‍ മരിച്ചു. മുട്ടുകാട് സൊസൈറ്റിമേട് ഇടമറ്റത്തില്‍ ഗോപി(64) ആണ് മരിച്ചത്. തിങ്കള്‍ ഉച്ചകഴിഞ്ഞ് 2നാണ് സംഭവം. കശാപ്പ് ചെയ്യാനായി വാങ്ങിക്കൊണ്ടുവന്ന പോത്തിനെ മേയാന്‍ വിട്ടശേഷം മറ്റൊരിടത്തേയ്ക്ക് മാറ്റുന്നതിനിടെ കയര്‍ കാലില്‍ കുരുങ്ങി. പെട്ടെന്ന് പോത്ത് ഓടിയപ്പോള്‍ ഗോപി കല്ലില്‍ തലയിടിച്ച് വീഴുകയായിരുന്നു. ഉടനെ നാട്ടുകാര്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. രാജാക്കാട് പൊലീസ് നടപടി സ്വീകരിച്ചു.