കട്ടപ്പനയില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
കട്ടപ്പനയില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

ഇടുക്കി: കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേത്യത്വത്തില്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. 8 ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ വെള്ളയാംകുടി റോഡില്‍ പ്രവര്‍ത്തിക്കുന്ന തവി ഹോട്ടലില്‍ നിന്നും ചോറ്, മീന്‍കറി, ചെറുകടികള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ടു ദിവസമായി പരിശോധനകള്‍ നടത്തുന്നുണ്ട്. കട്ടപ്പന വള്ളക്കടവ് ഭാഗത്തെ അപ്പൂസ് ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം ഉണ്ടാക്കുന്നതിനെതിരെ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. പഴകിയ ഭക്ഷണം പിടിച്ചെടുത്ത സ്ഥാപനങ്ങളില്‍ നിന്നും പിഴയീടാക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.
What's Your Reaction?






