കട്ടപ്പന നഗരസഭയില്‍ വയോജനങ്ങള്‍ക്കായി ഓണാഘോഷ പരിപാടി
കട്ടപ്പന നഗരസഭയില്‍ വയോജനങ്ങള്‍ക്കായി ഓണാഘോഷ പരിപാടി

ഇടുക്കി: കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. സാമൂഹ്യ സുരക്ഷാ മിഷന്‍ വയോമിത്രം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കസേരകളി, ബോള്‍ പാസിങ്, മിഠായി പെറുക്ക്, തിരി കത്തിക്കല്‍ തുടങ്ങിയ മത്സരങ്ങളും നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍ രാജന്‍ കാലാച്ചിറ അധ്യക്ഷനായി. റിട്ടയേര്‍ഡ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എ.മാത്യു മുഖ്യപ്രഭാഷണം നടത്തി. കോര്‍ഡിനേറ്റര്‍ ഷിന്റോ ജോസഫ്, വയോമിത്രംസ്റ്റാഫ് നഴ്‌സ് തുഷാര ബെക്‌സ്, ലിസി ജോണി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






