ഭാഗ്യം മലകയറിയെത്തി: കരുണ്യ ഭാഗ്യക്കുറിയുടെ 80 ലക്ഷം കട്ടപ്പന സ്വദേശി ജെന്‍ കുര്യന്
ഭാഗ്യം മലകയറിയെത്തി: കരുണ്യ ഭാഗ്യക്കുറിയുടെ 80 ലക്ഷം കട്ടപ്പന സ്വദേശി ജെന്‍ കുര്യന്

കട്ടപ്പന : കരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് കട്ടപ്പന കുടവനപ്പാട്ട് ജെന്‍ കുര്യന്. കട്ടപ്പന മഹാദേവ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സമ്മാനാര്‍ഹമായ കെഎക്‌സ് 505251 നമ്പര്‍ ടിക്കറ്റ് ശനി പകല്‍ ജെന്‍ എടുത്തത്. ഒന്നാം സമ്മാനത്തിനുപുറമേ 8000 രൂപ വീതം 11 സമാശ്വാസ സമ്മാനങ്ങളും ജെന്നിന് ലഭിച്ചു. കട്ടപ്പന സര്‍വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടന്റാണ്. മഹാദേവാ ഏജന്‍സിയില്‍ നിന്ന് ടിക്കറ്റ് വാങ്ങി വില്‍ക്കുന്ന ചെറുകിട കച്ചവടക്കാരനായ കൊച്ചുതോവാള സ്വദേശി രാഘവനാണ് ജെന്നിന് ടിക്കറ്റ് വിറ്റത്.
What's Your Reaction?






