ഒളിബിംക്‌സില്‍ ക്രിക്കറ്റ് ഉൾപ്പെടുത്തൽ ; പ്രതീക്ഷയോടെ ക്രിക്കറ്റ് ആരാധകര്‍
ഒളിബിംക്‌സില്‍ ക്രിക്കറ്റ് ഉൾപ്പെടുത്തൽ ; പ്രതീക്ഷയോടെ ക്രിക്കറ്റ് ആരാധകര്‍

മുബൈ; ഒളിബിംക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പടുത്താനുള്ള തീരുമാനത്തില്‍ പ്രതീക്ഷയോടെ ക്രിക്കറ്റ് ആരാധകര്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2028 ലെ ലോസ് അഞ്ചലസ് ഒളിബിംക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയേക്കും. പുരുഷ വനിതാ വിഭാഗത്തിന്റെ ടി ട്വന്റി മത്സരങ്ങളാണ് ഉള്‍പ്പെടുത്തുക. ഇന്റര്‍നാഷണല്‍ ഒളിംബിക്‌സ് കമ്മിറ്റിയുടെ 141 മത് യോഗത്തില്‍ ഞായറാഴ്ച മുബൈയില്‍ നടക്കുന്ന ലോസ് ആഞ്ചലസ് ഒളിംബിക്‌സ് കമ്മിറ്റി ഒഫീഷ്യലായി വിവരങ്ങള്‍ പ്രഖ്യാപിക്കും. ഏഷ്യല്‍ ഗെയിംസില്‍ ക്രിക്കറ്റ് മത്സരം നടത്തിയത് പോലെ 2028 ലോസ് ആഞ്ചലസിലും ട്വന്റ്‌റി ട്വന്റി ലോകകപ്പ് ടൂര്‍ണമെന്റ് നടത്താനാണ് തീരുമാനം. 1900 ത്തില്‍ നടന്ന ഒളിംബിക്‌സില്‍ സ്വര്‍ണമെഡലിന് വേണ്ടി ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ ക്രിക്കറ്റ് മത്സരം നടന്നതായി പറയപ്പെടുന്നു.
What's Your Reaction?






