പനി മാറിയില്ല; ശുഭ്മാൻ ഗില്ലിന്റെ ലോകകപ്പ് അരങ്ങേറ്റം വൈകും
പനി മാറിയില്ല; ശുഭ്മാൻ ഗില്ലിന്റെ ലോകകപ്പ് അരങ്ങേറ്റം വൈകും

; പാക്കിസ്ഥാനെതിരായ മത്സരവും നഷ്ടമാകും
ചെന്നെ: ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ഏകദിന ലോകകപ്പ് അരങ്ങേറ്റം വൈകൂം. ഡെങ്കിപ്പനിയെ ബാധിതനായി പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് ഗില്ലിനെ ചെന്നെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ലോകകപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹം ഡെങ്കിപ്പനി ബാധിതനാകുന്നത്. ഇന്ത്യ മികച്ച വിജയം നേടിയ ആദ്യമത്സരമായ ഓസ്‌ട്രേലിയക്കെതിരെ ഗില്ലിന് കളിക്കാനായിരുന്നില്ല. ഗില്ലിന് പകരം ഓസ്‌ട്രേലിയ്‌ക്കെതിരെ ഇഷാന്‍ കിഷനാണ് ഇന്നിംങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായ കിഷന് തനിക്ക് ലഭിച്ച അവസരം കാര്യമായി ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും അടുത്ത മത്സരത്തിലും ക്യാപ്ടന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷനായിരിക്കും ഓപ്പണ്‍ ചെയ്്തേക്കുക. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍. പനി മാറി ഫിറ്റ്‌നസ് തെളിയിച്ചാല്‍ മാത്രമേ ഇനി ശുഭ്മാന്‍ ഗില്ലിന് ഇനി ലോകകപ്പ് പ്രതീക്ഷള്‍ക്ക് സാധ്യതയുള്ളു.
What's Your Reaction?






