കട്ടപ്പന ഉപജില്ലാ ഗണിത ശാസ്ത്രമേള സെന്റ് ജോര്‍ജ് സ്‌കൂളില്‍ തുടങ്ങി
കട്ടപ്പന ഉപജില്ലാ ഗണിത ശാസ്ത്രമേള സെന്റ് ജോര്‍ജ് സ്‌കൂളില്‍ തുടങ്ങി

ഇടുക്കി: കട്ടപ്പന ഉപജില്ലാ ഗണിത ശാസ്ത്രമേള കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. 800 ളം കുട്ടികളാണ് മേളയില്‍ പങ്കെടുക്കും. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് മാത്യൂ പറപ്പള്ളില്‍ അധ്യക്ഷനായി. കട്ടപ്പന എഇഒ യശോധരന്‍ കെ.കെ, നഗരസഭ കൗണ്‍സിലര്‍ സോണിയ ജെയ്ബി, പിടിഎ പ്രസിഡന്റുമാരായ സിജു ചക്കുംമൂട്ടില്‍, ശരത്ത് കുമാര്‍ ,പ്രിന്‍സിപ്പല്‍ മാണി കെ.സി, ഹെഡ്മാസ്റ്റര്‍മാരായ ബിജുമോന്‍ ജോസഫ് , ദീപു ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






