കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി ടോമി കണ്ടത്തിലിന്റെ കൃഷിയിടത്തിലെ തക്കാളിച്ചെടികള്‍
കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി ടോമി കണ്ടത്തിലിന്റെ കൃഷിയിടത്തിലെ തക്കാളിച്ചെടികള്‍

ഇടുക്കി: കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി കട്ടപ്പന വള്ളക്കടവ് തൂങ്കുഴി കണ്ടത്തില്‍ ടോമിയുടെ കൃഷിയിടത്തിലെ തക്കാളിച്ചെടികള്‍. നിറയെ കായ്ച്ചുനില്‍ക്കുന്ന തക്കാളി ചെടിക്ക് പത്തടിയോളം ഉയരമുണ്ടെന്നതാണ് പ്രത്യേകത. വിവിധ ഇനത്തിനുള്ള പേരകള്‍, ഓറഞ്ച് , ഡ്രാഗണ്‍ ഫ്രൂട്ട്, അമ്പഴം തുടങ്ങി നിരവധി ഫല വൃക്ഷങ്ങളും ടോമിയുടെ കൃഷിയിടത്തിലുണ്ട്. ഒരു ചെടിയില്‍ നിന്നും കിലോ കണക്കിന് തക്കാളിയാണ് ലഭിക്കുന്നത്. മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ തക്കാളിയുടെ അരിപാകിയാണ് ടോമി കൃഷി ചെയ്തത്. ആപ്പിള്‍ തക്കാളി ഇനത്തില്‍പ്പെട്ട ഇവക്ക് ദശ കൂടുതലാണ്. കൃത്യമായ പരിചരണമാണ് മികച്ച വിളവ് ലഭിക്കുന്നതിന്റെ കാരണമെന്ന് ടോമി പറഞ്ഞു. വ്യത്യസ്തമായ നിരവധി ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ഉള്ള പ്രവര്‍ത്തനത്തിലാണ് ടോമി കണ്ടത്തില്‍.
What's Your Reaction?






