മികച്ച ഭിന്നശേഷി സൗഹൃദ പഞ്ചായത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി കാമാക്ഷി പഞ്ചായത്ത് ഭരണസമിതി
മികച്ച ഭിന്നശേഷി സൗഹൃദ പഞ്ചായത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി കാമാക്ഷി പഞ്ചായത്ത് ഭരണസമിതി

ഇടുക്കി: സംസ്ഥാനത്തെ മികച്ച ഭിന്നശേഷി സൗഹൃദ പഞ്ചായത്തിനുള്ള പുരസ്‌കാരം കാമാക്ഷി പഞ്ചായത്തിന്. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ തൃശൂര്‍ വി.കെ.എന്‍. മേനോന്‍ സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആര്‍. ബിന്ദുവില്‍ നിന്ന് പഞ്ചായത്തംഗങ്ങള്‍ ഏറ്റുവാങ്ങി. ട്രോഫിയും പ്രശസ്തിപത്രവും 25000 രൂപയും അടങ്ങിയതാണ് പുരസ്‌കാരം. ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനത്തിനായി വിവിധ പദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്. പ്രസിഡന്റ് അനുമോള്‍ ജോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളമഠം സെക്രട്ടറി ബ്രൈറ്റ്‌മോന്‍ പി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം ഷേര്‍ളി ജോസഫ്, റീന വി.കെ., ജോജിമോന്‍ സെബാസ്റ്റിയന്‍, ആന്‍സമ്മ മൈക്കിള്‍, സെലിന്‍ ടോമി, ലിസി മത്തായി, ത്രേസ്യ വി.ഡി., ഷിജിമോള്‍ വി.ടി, ഫിലോമിന രാജു, സിസിലി തോമസ്, ഷീന ജെയ്‌മോന്‍, ലീലാമ്മ സജി, ശശി അടയ്ക്കാമുണ്ടയില്‍, കിഷോര്‍ വെട്ടുകാട്ടില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
What's Your Reaction?






