വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ സര്‍ഗോത്സവവും ശില്‍പ്പശാലയും കട്ടപ്പനയില്‍
വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ സര്‍ഗോത്സവവും ശില്‍പ്പശാലയും കട്ടപ്പനയില്‍

ഇടുക്കി: വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ സര്‍ഗോത്സവവും ശില്‍പ്പശാലയും കട്ടപ്പനയില്‍ നടന്നു. സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി സാഹിത്യകാരന്‍ മോബിന്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യവേദി. കട്ടപ്പന നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐബിമോള്‍ രാജന്‍ അധ്യക്ഷയായി. നഗരസഭ കൗണ്‍സിലര്‍മാരായ സോണിയ ജെയ്ബി, സിജു ചക്കുംമൂട്ടില്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഷാജി എസ് , ഇടുക്കി ഡയറ്റ് പ്രിന്‍സിപ്പല്‍ പ്രസാദ് ആര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജിമോന്‍ പി.കെ, എസ്എസ്‌കെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ .എം ഷാജഹാന്‍, എഇഒ യശോധരന്‍ കെ.കെ, ഹെഡ്മാസ്റ്റര്‍ ബിജുമോന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയും.
What's Your Reaction?






