ഉപ്പുതറ പഞ്ചായത്ത് കേരളോത്സവം തുടങ്ങി
ഉപ്പുതറ പഞ്ചായത്ത് കേരളോത്സവം തുടങ്ങി

ഇടുക്കി: ഉപ്പുതറ പഞ്ചായത്ത് യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ നടത്തുന്ന കേരളോത്സവം തുടങ്ങി.പ്രസിഡന്റ് കെ ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. യുവജനങ്ങളുടെ കായികപരവും കലാപരവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് വേദിയൊരുക്കുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനുമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നതെന്ന് കെ ജെ ജെയിംസ് പറഞ്ഞു. പഞ്ചായത്തംഗം സാബു വേങ്ങവേലി അധ്യക്ഷനായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിളംബര ഘോഷയാത്ര നടന്നു. പഞ്ചായത്തംഗങ്ങളായ ജെയിംസ് തേക്കൊമ്പില്‍, ഫ്രാന്‍സിസ് അറയ്ക്കപറമ്പില്‍, ഷീബ സത്യനാഥ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






