കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും യുവാവും തമ്മില്‍ തര്‍ക്കം
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും യുവാവും തമ്മില്‍ തര്‍ക്കം

ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ ഇരുചക്രവാഹനം പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവും കെഎസ്ആര്‍ടിസി ബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കം. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് പാര്‍ക്ക് ചെയ്യുന്നിടത്ത് ഇരുചക്ര വാഹനം നിര്‍ത്തി പാര്‍സല്‍ അയക്കാന്‍ യുവാവ് പോയി. പിന്നാലെ കെഎസ്ആര്‍ടിസി ബസ് ഇരുചക്ര വാഹനത്തിന്റെ പിറകില്‍ പാര്‍ക്ക് ചെയ്തു. ഇതോടെ ഇരുചക്ര വാഹനത്തിന് പുറത്തേക്ക് പോകാന്‍ സ്ഥലമില്ലാതെ വന്നതിനെ തുടര്‍ന്നാണ് വാക്കേറ്റം ഉണ്ടായത്. തുടര്‍ന്ന് തര്‍ക്കം വര്‍ധിച്ചതോടെ കട്ടപ്പന പൊലീസ് സ്ഥലത്തെത്തി ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?






