കോണ്‍ഗ്രസ് കുമളി മണ്ഡലം കമ്മിറ്റി ഉമ്മന്‍ ചാണ്ടി ഭവന്‍ നിര്‍മിക്കുന്നു - വീട് വാഹനാപകടത്തില്‍ മരിച്ച കെ വൈ വര്‍ഗീസിന്റെ കുടുംബത്തിന്
കോണ്‍ഗ്രസ് കുമളി മണ്ഡലം കമ്മിറ്റി ഉമ്മന്‍ ചാണ്ടി ഭവന്‍ നിര്‍മിക്കുന്നു - വീട് വാഹനാപകടത്തില്‍ മരിച്ച കെ വൈ വര്‍ഗീസിന്റെ കുടുംബത്തിന്

ഇടുക്കി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം കണ്ട് മടങ്ങവേ റാന്നിയില്‍ വാഹനാപകടത്തില്‍ മരിച്ച കോണ്‍ഗ്രസ് മുന്‍ കുമളി മണ്ഡലം സെക്രട്ടറി കെ വൈ വര്‍ഗീസിന്റെ കുടുംബത്തിന് ഉമ്മന്‍ ചാണ്ടി ഭവന്‍ നിര്‍മിക്കുന്നു. കോണ്‍ഗ്രസ് കുമളി മണ്ഡലം കമ്മിറ്റി നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടീല്‍ ഡിസിസി പ്രസിഡന്റ് സി പി മാത്യു നിര്‍വ്വഹിച്ചു. 800 ചതുരശ്ര അടിയില്‍ 3 മുറി, അടുക്കള, ഹാള്‍, ബാത്ത്‌റും, സിറ്റ് ഔട്ട് എന്നീ സൗകര്യങ്ങളോടെ 12 ലക്ഷം രൂപ മുതല്‍മുടക്കിലാണ് വീട് നിര്‍മിക്കുന്നത്. മൂന്നുമാസത്തിനകം പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറാനാണ് ഉദ്ദേശിക്കുന്നത്. കെ വൈ വര്‍ഗീസിന്റെ സ്വപ്‌നമായിരുന്നു സ്വന്തമായി വീടെന്നത്.
ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് പി പി റഹിം അധ്യക്ഷനായി. നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ സണ്ണി ഇലഞ്ഞിമറ്റം, നേതാക്കളായ ഷാജി പൈനാടത്ത്, പി ആര്‍ അയ്യപ്പന്‍, ആര്‍ ഗണേശന്‍, റോബിന്‍ കാരക്കാട്, ബിജു ദാനിയേല്‍, എം എം വര്‍ഗീസ്, പ്രസാദ് മാണി, അബ്ദുള്‍ റഷീദ്, ഹൈദ്രോസ് മീരാന്‍, പഞ്ചായത്ത് അംഗം ജയമോള്‍ മനോജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






