വഴിയോരത്ത് പൂന്തോട്ടവും ഷെയിറ്റിങ് ഷെഡ്ഡും: മാലിന്യം തള്ളലിന് അറുതിവരുത്തി വിദ്യാര്‍ഥികള്‍

Dec 26, 2023 - 05:20
Jul 8, 2024 - 05:28
 0
വഴിയോരത്ത് പൂന്തോട്ടവും ഷെയിറ്റിങ് ഷെഡ്ഡും: മാലിന്യം തള്ളലിന് അറുതിവരുത്തി വിദ്യാര്‍ഥികള്‍
This is the title of the web page

Slide 1
Slide 2

ഇടുക്കി: ബസ് കാത്തിരിപ്പുകേന്ദ്രവും പൂന്തോട്ടവും നിര്‍മിച്ച് വഴിയോരത്തെ മാലിന്യം തള്ളലിന് ഫുള്‍ സ്‌റ്റോപ്പിട്ട് കുമളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കുമളി ടൗണിനോടുചേര്‍ന്നുള്ള സ്‌കൂളിലേക്കുള്ള വഴിയുടെ ഒരുവശത്ത് മാലിന്യം വലിച്ചെറിയുന്നത് വര്‍ധിച്ചതോടെയാണ് എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍ രംഗത്തിറങ്ങിയത്. ക്രിസ്മസ് അവധിക്കാല ക്യാമ്പില്‍ റോഡിന്റെ വശങ്ങള്‍ വൃത്തിയാക്കി ചെടികള്‍ നടുകയും സമീപത്ത് കുട്ടികള്‍ക്കായി ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുകയും ചെയ്തു. സമീപ വീടുകളില്‍ നിന്ന് ശേഖരിച്ച മുളകളും തെങ്ങിന്റെ ഓലയുമൊക്കെ ഉപയോഗിച്ച് രണ്ടുദിവസം കൊണ്ടാണ് വെയിറ്റിങ് ഷെഡ് പണി തീര്‍ത്തത്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow