എന്‍എസ്എസ് കട്ടപ്പന കരയോഗത്തില്‍ ധനുമാസ തിരുവാതിര
എന്‍എസ്എസ് കട്ടപ്പന കരയോഗത്തില്‍ ധനുമാസ തിരുവാതിര

ഇടുക്കി: എന്‍എസ്എസ് കട്ടപ്പന 2794-ാം നമ്പര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ ധനുമാസ തിരുവാതിര അവതരിപ്പിച്ചു. വനിതാസമാജം ഭാരവാഹികള്‍ തിരുവാതിര കളി അവതരിപ്പിച്ചു. പരമശിവന്റെ തിരുനാളായി കരുതപെടുന്ന തിരുവാതിര ആഘോഷിക്കുന്ന പുണ്യമാസമാണ് ധനുമാസം. കരയോഗം സെക്രട്ടറി ശശികുമാര്‍ മല്ലക്കല്‍ സന്ദേശം നല്‍കി. കരയോഗം പ്രസിഡന്റ് കെ വി വിശ്വനാഥന്‍ വണ്ടാനത്ത്, വനിതാസമാജം പ്രസിഡന്റ് മീനാക്ഷിയമ്മ ആനിവേലില്‍, സെക്രട്ടറി ഉഷ ബാലന്‍, ട്രഷറര്‍ സിന്ധു ഗിരീശന്‍, കമ്മിറ്റി അംഗങ്ങള്‍, കരയോഗം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






