അണക്കര ആറാംമൈലില്‍ കാര്‍ നിയന്ത്രണംവിട്ട് കലുങ്കിലിടിച്ച് അപകടം
അണക്കര ആറാംമൈലില്‍ കാര്‍ നിയന്ത്രണംവിട്ട് കലുങ്കിലിടിച്ച് അപകടം
ഇടുക്കി: കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ അണക്കര ആറാംമൈല്‍ അരമനപ്പടിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് അപകടം. ഏഴ് പേര്‍ക്ക് പരിക്കേറ്റു. കുന്നേല്‍കിഴക്കേതില്‍ രാജേഷിനും കുടുംബത്തിനുമാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 9ഓടെയാണ് അപകടം. പരിക്കേറ്റവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. സാരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
What's Your Reaction?