ഇടുക്കി: റെജിസ് ആന്റണിയുടെ സംവിധാനത്തില്‍ അജു വര്‍ഗീസ് മുഖ്യകഥാപത്രത്തെ അവതരിപ്പിക്കുന്ന സ്വര്‍ഗം പ്രേക്ഷകശ്രദ്ധ നേടുന്നു. അയല്‍വാസികളായ രണ്ടുകുടുംബങ്ങളുടെ കഥ പറയുന്ന ചിത്രം സംസ്ഥാനത്തുടനീമുള്ള തിയറ്ററുകളില്‍ കഴിഞ്ഞദിവസം പ്രദര്‍ശനത്തിനെത്തി. തിരക്കുപിടിച്ച ദിനങ്ങളില്‍ മറന്നുപോകുന്ന കുടുംബങ്ങളിലെ നിമിഷങ്ങളെ 'സ്വര്‍ഗം' ഓര്‍മപ്പെടുത്തുന്നു. സാമ്പത്തികമായി വ്യത്യസ്ത ദ്രുവങ്ങളിലുള്ള രണ്ട് കുടുംബങ്ങളെ താരതമ്യം ചെയ്താണ് കഥ മുന്നോട്ടുനീങ്ങുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ സന്തോഷവും സമാധാനവും പിണക്കവും പരിഭവങ്ങളും എല്ലാം ഒത്തുചേരുമ്പോള്‍ ആഡംബര ജീവിതം നയിക്കുന്ന കുടുംബത്തില്‍ സ്‌നേഹബന്ധങ്ങള്‍ മറന്നുപോകുന്ന ജീവിതശൈലി വരച്ചിടുന്നു. ഭക്ഷണത്തിലെ പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നുകയറ്റവും ഇതില്‍കാണാം.
ചിത്രീകരണം നടന്ന ഈരാറ്റുപേട്ട, പാലാ, വാഗമണ്‍ എന്നിവിടങ്ങളുടെ ദൃശ്യമനോഹാരിത സിനിമയെ ആകര്‍ഷകമാക്കുന്നു. സി എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ഡോ. ലിസി കെ ഫെര്‍ണാണ്ടസ് ആണ് നിര്‍മാണം. അജു വര്‍ഗീസിനൊപ്പം അനന്യ, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നു. സംവിധായകന്‍ റെജിസ് ആന്റണിയും റോസ് റെജിസും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ലിസി കെ ഫെര്‍ണാണ്ടസും റെജിസ് ആന്റണിയും ചേര്‍ന്നാണ് കഥയെഴുതിയത്. ഛായാഗ്രഹണം- എസ് ശരവണന്‍, എഡിറ്റര്‍- ഡോണ്‍ മാക്‌സ്, സംഗീതം- മോഹന്‍ സിത്താര, ലിസി കെ ഫെര്‍ണാണ്ടസ്, ജിന്റോ ജോണ്‍.