ഇടുക്കി: ശബരിമല മണ്ഡലകാല തീര്‍ഥാടനം ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വെള്ളിലാംകണ്ടം കുഴല്‍പാലത്ത് സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. വിനോദസഞ്ചാരികളും പൊതുജനങ്ങളും ഉള്‍പ്പെടെ കടന്നുപോകുന്ന ഈ ഭാഗത്ത് ലൈറ്റിന്റെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നു. രാത്രിയില്‍ സാമൂഹികവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. അധികൃതര്‍ ഇടപെട്ട് ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കുകയോ പവര്‍ത്തനക്ഷമമാക്കുകയോ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.