കോണ്‍ഗ്രസ് പ്രതിഷേധയോഗം ഒമേഗാപ്പടിയില്‍
കോണ്‍ഗ്രസ് പ്രതിഷേധയോഗം ഒമേഗാപ്പടിയില്‍

ഇടുക്കി: ഒമേഗാപടി- പാലക്കാവ് റോഡ് നന്നാക്കാത്തതിനെതിരെ കോണ്‍ഗ്രസ് പാലക്കാവ് വാര്‍ഡ് കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു. ഒമേഗാപ്പടിയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി അരുണ്‍ പൊടിപാറ ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാത്തന്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞിട്ടു. വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് ജോയി മുല്ലൂര്‍ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് കൂറുംപുറം, സ്‌കറിയ പാലക്കുഴി, സിജോ പി ബി, ജിബിന്‍ വട്ടുകുളം, ബേബി അരീപറമ്പില്‍, ടിനു ദേവസ്യ, ഇ ജെ ജോണി, പി ജോസഫ്, ബിനോയി പി ജെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






