ഇടുക്കി: ഐഎന്‍ടിയുസി പെരുവന്താനം മണ്ഡലം കമ്മിറ്റി നയവിശദീകരണ യോഗം നടത്തി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കോണ്‍ഗ്രസ് ഏലപ്പാറ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ സ്വീകരണം നല്‍കി. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് കെ ആര്‍ വിജയന്‍ അധ്യക്ഷനായി. ഡിസിസി സെക്രട്ടറിമാരായ ബെന്നി പെരുവന്താനം, അഡ്വ. അരുണ്‍ പൊടിപാറ, ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് ജോസഫ്, വി സി ജോസഫ്, സി ടി മാത്യു, ഷാജി പുല്ലാട്ട്, സജി കോട്ടയ്ക്കുപുറം, സിജോ ബേബി, സ്‌കറിയാ പാലക്കുഴി, ജിബിന്‍ വട്ടുകുളം, കെ എം രാമദാസ്, ജോസുകുട്ടി കെ ജെ, ജോസഫ് കുട്ടംതടം തുടങ്ങിയവര്‍ സംസാരിച്ചു.