ഉപ്പുതറ ബൈപാസ് റോഡില്‍ അനധികൃത പാര്‍ക്കിങ്
ഉപ്പുതറ ബൈപാസ് റോഡില്‍ അനധികൃത പാര്‍ക്കിങ്

ഇടുക്കി: സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് ഉപ്പുതറ ബൈപാസ് റോഡിനെ കുരുക്കിലാക്കുന്നു. വാഹനങ്ങള്‍ ഇരുവശങ്ങളിലും അലക്ഷ്യമായി പാര്‍ക്ക് ചെയ്യുകയാണ്. ഇത് കാല്‍നടയാത്രികരെയും ബുദ്ധിമുട്ടിക്കുന്നു. ഒന്‍പതേക്കര്‍ റോഡില്‍ നിന്ന് ആയുര്‍വേദ ആശുപത്രിയുടെ മുന്നിലൂടെ ബസ് സ്റ്റാന്‍ഡ് ഭാഗത്തേയ്ക്കുള്ള റോഡിന്റെ പലസ്ഥലങ്ങളിലും വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്നു. നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ല. മണിക്കൂറുകള്‍ക്കുശേഷമാണ് വാഹനങ്ങള്‍ ഇവിടെനിന്നു മാറ്റുന്നത്. വലിയ വാഹനങ്ങള്‍ എത്തുമ്പോള്‍ ഗതാഗതം തടസപ്പെടുന്നു. ടൗണില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോള്‍ സമാന്തരപാതയായി ഉപയോഗിക്കുന്നത് ബൈപാസ് റോഡാണ്. കൂടാതെ, റോഡിനിരുവശവും കാടുകള്‍ വളര്‍ന്നുനില്‍ക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. ആയുര്‍വേദ ആശുപത്രിക്കുസമീപമുള്ള മൈതാനത്ത് വാഹന പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കിയാല്‍ പരിഹാരമാകും. വിഷയത്തില്‍ പഞ്ചായത്ത് അധികൃതര്‍ ഇടപെടണമെന്നാണ് പൊതുപ്രവര്‍ത്തകരും നാട്ടുകാരും ആവശ്യപ്പെടുന്നത്.
What's Your Reaction?






