'കൃഷി ലാഭകരമാക്കാം, പരമ്പരാഗത രീതിയില്‍ മാറ്റങ്ങളോടെ': പാറത്തോട്ടില്‍ കാര്‍ഷിക സെമിനാര്‍
'കൃഷി ലാഭകരമാക്കാം, പരമ്പരാഗത രീതിയില്‍ മാറ്റങ്ങളോടെ': പാറത്തോട്ടില്‍ കാര്‍ഷിക സെമിനാര്‍

ഇടുക്കി: ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് കോ ഓപ്പറേറ്റീവ് ലിമിറ്റഡും പാറത്തോട് സര്‍വീസ് സഹകരണ ബാങ്കും ചേര്‍ന്ന് കാര്‍ഷിക സെമിനാര്‍ നടത്തി. പാറത്തോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കവിയും മാധ്യമപ്രവര്‍ത്തകനുമായ ആന്റണി മുനിയറ ഉദ്ഘാടനം ചെയ്തു. നാനോ വളങ്ങളുടെ പ്രയോഗവും കൃഷിരീതിയും എന്ന വിഷയത്തില്‍ ഐഎഫ്എഫ്‌സിഒ ഫീല്‍ഡ് ഓഫീസര്‍ രാകേഷ് പി എസ്, ജൈവ കീട നിയന്ത്രണ മാര്‍ഗങ്ങളും നൂതന കൃഷി രീതികളും എന്ന വിഷയത്തില്‍ തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫ. ഡോ. ഗവാസ് രാകേഷ് എന്നിവര്‍ ക്ലാസെടുത്തു. കൊന്നത്തടി പഞ്ചായത്തിലെ കൃഷിയിടങ്ങളില്‍ കണ്ടുവരുന്ന വെട്ടുക്കിളി ശല്യം ഒഴിവാക്കാന്‍ കര്‍മപദ്ധതി തയാറാക്കിയതായി കൃഷി ഓഫീസര്‍ ബിജു കെ ഡി അറിയിച്ചു. ബാങ്ക് പ്രസിഡന്റ് എം എന്‍ വിജയന്‍ അധ്യക്ഷനായി. കൊന്നത്തടി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി പി മല്‍ക്ക, വക്കച്ചന്‍ തോമസ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ എന്‍ വിജയന്‍, വി വി ജോസഫ്, മുരളി കുന്നേല്‍, ജോര്‍ജ് ജോസഫ്, ബിന്ദു ടോമി, പി എന്‍ ശശി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






