കൊന്നത്തടി പഞ്ചായത്തിന് 49.38 കോടിയുടെ ബജറ്റ്
കൊന്നത്തടി പഞ്ചായത്തിന് 49.38 കോടിയുടെ ബജറ്റ്

ഇടുക്കി: ഭവന നിര്‍മാണ, ഉല്‍പാദന മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി കൊന്നത്തടി പഞ്ചായത്ത് ബജറ്റ്. 49.38 കോടി രൂപ വരവും 48.71 കോടി രൂപ ചെലവും 67 ലക്ഷം രൂപ മിച്ചവുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് സാലി കുര്യാച്ചന്‍ അവതരിപ്പിച്ചു. ഭവന നിര്‍മാണത്തിന് 2.25 കോടിയും ഉല്‍പ്പാദന മേഖലയായ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവയ്ക്ക് 1.50 കോടി രൂപയും വകയിരുത്തി. മാലിന്യസംസ്‌കരണം, ആരോഗ്യ മേഖലകള്‍ക്ക് 1.25 കോടിയും പട്ടികജാതി, പട്ടികവര്‍ഗം, വയോജനം, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവരുടെ ക്ഷേമത്തിനായി ഒരുകോടി രൂപയും മാറ്റിവച്ചു. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 3.5 കോടി രൂപയും തൊഴിലുറപ്പ് പദ്ധതികള്‍ക്കായി 17 കോടി രൂപയുമുണ്ട്.
What's Your Reaction?






