കഞ്ചാവ് കേസില്‍ കഞ്ഞിക്കുഴി സ്വദേശികള്‍ക്ക് 6 വര്‍ഷം തടവും പിഴയും
കഞ്ചാവ് കേസില്‍ കഞ്ഞിക്കുഴി സ്വദേശികള്‍ക്ക് 6 വര്‍ഷം തടവും പിഴയും

ഇടുക്കി: ഏഴ് കിലോഗ്രാം കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് ആറുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. ഇടുക്കി കഞ്ഞിക്കുഴി വട്ടാന്‍പാറ പെരുങ്കുന്നത്ത് ബിനുകുമാര്‍(53), കത്തിക്കുഴി ചുരുളിപ്പതാല്‍ മൂഴയില്‍ ജോയി(48) എന്നിവരെ ശിക്ഷിച്ച് തൊടുപുഴ എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ എന്‍ ഹരികുമാര്‍ ഉത്തരവായി. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. മുന്‍ ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ടി എ അശോക് കുമാര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി എന്‍ഡിപിഎസ് കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി രാജേഷ് ഹാജരായി.
What's Your Reaction?






