കട്ടപ്പന ഗവ. ഐടിഐയ്ക്ക് പുതിയമുഖം: മന്ദിരോദ്ഘാടനം 21ന്
കട്ടപ്പന ഗവ. ഐടിഐയ്ക്ക് പുതിയമുഖം: മന്ദിരോദ്ഘാടനം 21ന്

ഇടുക്കി: കട്ടപ്പന ഗവ. ഐടിഐ കോളേജില്‍ 5.43 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം 21ന് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ പരിശീലനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 13 ട്രേഡുകളായി 624 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുള്ളതാണ് പുതിയ കെട്ടിടം. 1978ലാണ് രണ്ട് ട്രേഡുകളുമായി വാടക കെട്ടിടത്തില്‍ ഐടിഐ പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് നിലവിലുള്ള കെട്ടിടം നിര്‍മിച്ച് ഇവിടേയ്ക്ക് മാറ്റി പ്രവര്‍ത്തനമാരംഭിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം കൂടുതല്‍ ട്രേഡുകള്‍ ആരംഭിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിന് പരിമിതി ഉണ്ടായിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് നിലവിലെ കെട്ടിടത്തോടുചേര്‍ന്ന് പുതിയ ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്. ആധുനിക അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
What's Your Reaction?






