കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് ഭീഷണിയായി കാട്ടാനക്കൂട്ടം
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് ഭീഷണിയായി കാട്ടാനക്കൂട്ടം

ഇടുക്കി: കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ പൂപ്പാറ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗങ്ങളിലിറങ്ങുന്ന കാട്ടാനകള്‍ വാഹനങ്ങള്‍ക്കും ഭീഷണി. പകല്‍ സമയങ്ങളില്‍ കൃഷിയിടങ്ങളിലും ജനവാസമേഖലയിലും തമ്പടിക്കുന്ന ഇവ രാത്രിയിലാണ് റോഡിലേയ്ക്കിറങ്ങുന്നത്. വ്യാഴാഴ്ച രാത്രി 1 ഓടെ തോണ്ടിമലയ്ക്ക് സമീപം കാട്ടാനക്കൂട്ടം റോഡിലിറങ്ങിയിരുന്നു. ദേശീയപാതയുടെ വിവിധ ഭാഗങ്ങളില്‍ ഇവ വാഹന യാത്രികരെ ആക്രമിച്ച സംഭവങ്ങള്‍ നിരവധിയാണ.് ദേശീയപാതയില്‍ കാട്ടാനകളെ നിരീക്ഷിക്കുന്നതിനും യാത്രക്കാര്‍ക്ക് വേണ്ട ജാഗ്രത നിര്‍ദേശം നല്‍കുന്നതിനും സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






