കാൽവരി മൗണ്ട് സ്കൂളിൽ പലഹാര പ്രദർശനം
കാൽവരി മൗണ്ട് സ്കൂളിൽ പലഹാര പ്രദർശനം

ഇടുക്കി : കാൽവരി മൗണ്ട് എൽ.പി സ്കൂളിൽ പലഹാര പ്രദർശനം നടത്തി. മൂന്നാം ക്ലാസിലെ പലഹാര കൊതിയന്മാർ " എന്ന പാഠവുമായി ബന്ധപ്പെട്ടാണ് പ്രദർശനം നടത്തിയത്. പൂർണമായും വീട്ടിൽ തയ്യാറാക്കിയ പലഹാരങ്ങളാണ് കുട്ടികൾ ക്ലാസിൽ പ്രദർശിപ്പിച്ചത്. വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് സി. ജിയോ ടി ജോസഫ് ബോധവത്കരണം നൽകി. അധ്യാപകരായ ലിജോമോൾ കെ ജോസ്, ചെൽസി മരിയ, സി. ആൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
What's Your Reaction?






