ശിവഗിരി തീര്‍ഥാടന പദയാത്രക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
ശിവഗിരി തീര്‍ഥാടന പദയാത്രക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

ശിവഗിരി തീര്‍ഥാടന പദയാത്രക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
ഇടുക്കി: കിഴക്കന്‍ മേഖല ശിവഗിരി തീര്‍ഥാടന പദയാത്രക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. ശിവഗിരി മഠത്തിന്റെ ശാഖാശ്രമമായ കുമളി ശ്രീനാരായണ ധര്‍മാശ്രമത്തില്‍ നിന്ന് ഗുരുപ്രകാശം സ്വാമികളുടെ നേത്യത്വത്തിലാണ് പദയാത്ര. കട്ടപ്പനയിലെത്തിയ പദയാത്രക്ക് എസ്എന്‍ഡിപി മലനാട് യൂണിയന്‍ സ്വീകരണം നല്‍കി.
പ്രസിഡന്റ് ബിജു മാധവന്‍ സന്ദേശം നല്‍കി. ഓരോ തീര്‍ത്ഥയാത്രയും ഓരോ സന്ദേശങ്ങളാണ് നല്‍കുന്നത്. ജാതിയുടെയും മതത്തിന്റെയും മതില്‍ക്കെട്ടും ചങ്ങലപ്പൂട്ടുകളും പൊട്ടിച്ചുകൊണ്ട് എല്ലാമനുഷ്യരും ഒന്നാണെന്നും ഏത് വിശ്വാസത്തില്‍ ജീവിച്ചാലും ഒരുകേന്ദ്രത്തിലാണ് എത്തുന്നതെന്നുമാണ് പദയാത്രകള്‍ ഓര്‍മിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കട്ടപ്പന ഗുരുദേവ കീര്‍ത്തി സ്തംഭത്തിലെത്തിയ പദയാത്രയുടെ സ്വീകരണ യോഗത്തില്‍ വിനോദ് ഉത്തമന്‍, പ്രവീണ്‍ വട്ടമല, സന്തോഷ് പാതയില്‍, സുരേഷ് ശ്രീധരന്‍ ശാന്തി, നിഷാന്ത് ശാന്തി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






