നിര്‍ധന വ്യക്തിക്ക് ധനസഹായം: കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാതൃക
നിര്‍ധന വ്യക്തിക്ക് ധനസഹായം: കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാതൃക

നിര്‍ധന വ്യക്തിക്ക് ധനസഹായം: കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാതൃക
ഇടുക്കി: ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക നിര്‍ധന വ്യക്തിക്ക് കൈമാറി. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ തുക ഏറ്റുവാങ്ങി. സോഷ്യല്‍ പ്രൊജക്ടിന്റെ ഭാഗമായി എട്ടാംക്ലാസ് വിദ്യാര്‍ഥികളാണ് തുക സമാഹരിച്ചത്. അസുഖബാധിതനും നിര്‍ധനനുമായ അയ്യപ്പന്‍കോവില്‍ സ്വദേശിക്കാണ് തുക നല്‍കിയത്.
സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. ബിബിന്‍ തോമസ്, അധ്യാപക ജോസി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോന്‍ വെട്ടിക്കാലയില്‍, പഞ്ചായത്ത് അംഗങ്ങളായ സുമോദ് ജോസഫ്, മനു കെ ജോണ്‍, സിജി മോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?