സിഎച്ച്ആര്‍: സുപ്രീംകോടതി വിധി ആശങ്കാജനകം: വണ്ടന്‍മേട് കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍

സിഎച്ച്ആര്‍: സുപ്രീംകോടതി വിധി ആശങ്കാജനകം: വണ്ടന്‍മേട് കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍

Oct 26, 2024 - 22:43
Oct 26, 2024 - 23:41
 0
സിഎച്ച്ആര്‍: സുപ്രീംകോടതി വിധി ആശങ്കാജനകം: വണ്ടന്‍മേട് കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍
This is the title of the web page

ഇടുക്കി: സിഎച്ച്ആറുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ആശങ്കാജനകമാണെന്ന് വണ്ടന്‍മേട് കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍. ഈ പ്രദേശത്ത് പലതലമുറകളായി ജീവിച്ച് കൃഷി ചെയ്ത് ഉപജീവനം നടത്തിവരുന്ന അഞ്ച് ലക്ഷത്തോളം കര്‍ഷകരേയും രണ്ടുലക്ഷത്തോളം കര്‍ഷക-തോട്ടം തൊഴിലാളികളെയും പതിനായിരക്കണക്കിന് വ്യാപാരികളെയും പ്രതികൂലമായി ബാധി ക്കുന്ന ഉത്തരവ് ഭേദഗതി ചെയ്യണം. കര്‍ഷകതാല്‍പര്യം സംരക്ഷിക്കാന്‍ ഫെഡറേഷന്‍ കേസില്‍ കക്ഷി ചേരാനായി നല്‍കിയ അപേക്ഷ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

ഏലമലപ്രദേശം പൂര്‍ണമായും റവന്യൂഭൂമിയാണെന്ന നിലപാടാണ് 2007, 2023, 2024 എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സ്ത്യവാങ്മൂലങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏലമലകളുടെ ഭരണം ഒരിക്കല്‍ പോലും വനം വകുപ്പിന് വിട്ടുനല്‍കിയിട്ടില്ലെന്നും സംരക്ഷണം മാത്രമേ വനം വകുപ്പിന്റെ ചുമതലയിലുള്ളൂവെന്നുമാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.

1897ലെ ഗസറ്റ് വിജ്ഞാപനപ്രകാരം വിളംബരം ചെയ്ത വനപ്രദേശം പ്രത്യേകമായി മാറ്റി സംരക്ഷിക്കപ്പെടുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതേ നിലപാട് തന്നെയാണ് ഈ കേസില്‍ കക്ഷിയായി തുടരുന്ന ഗ്രോവേഴ്‌സ് യൂണിയനും, കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള കര്‍ഷക സംഘടനകളും സ്വീകരിക്കുന്നത്. രണ്ട് കര്‍ഷക സംഘടനകള്‍ സംയുക്തമായി നല്‍കിയ സത്യവാങ്മൂലം തെറ്റായിരുന്നുവെന്നും അതിലെ ഒരു സംഘടന സുപ്രീംകോടതിയില്‍ നിലപാട് എടുത്ത് മുന്നോട്ട് പോകുമ്പോള്‍ കേസിലെ കക്ഷി ആയ കേരള കാര്‍ഡമം ഗ്രോവേഴ്സ് യൂണിയന്റെ നിലപാടിന് അംഗീകാരം നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ട് എന്ന നിയമവിദഗ്ദരുടെ അഭിപ്രായം കണക്കിലെടുത്താണ് കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന്‍ സി.എച്ച്.ആര്‍ കേസില്‍ പ്രത്യേകമായി കക്ഷി ചേരാന്‍ സൂപ്രീംകോടതിയില്‍ നിന്നും അനുമതി നേടിയത്. 
ഏലമല എന്നത് വനമല്ലെന്നും 1822 ലെ രാജവിളംബര പ്രകാരം ഏലം കൃഷിക്കായി മാറ്റിവയ്ക്കപ്പെട്ടതും പിന്നീട് ഏലം കൃഷിക്കൊപ്പം മറ്റ് വിളകളും കൃഷി ചെയ്തുവരുന്നതും നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിട്ടുള്ളതും ലക്ഷക്കണക്കിന് ജനങ്ങള്‍ അധിവസിച്ചുവരുന്നതും ആയ ഭൂപ്രദേശമാണെന്നും സുപ്രീം കോടതിക്ക് ബോധ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാരും കര്‍ഷക സംഘടനകളും വിവിധ രാഷ്ട്രീയ സാമുദായിക നേതൃത്വങ്ങളും ഒറ്റക്കെട്ടായി നീങ്ങണം. 

 
ഏലമലപ്രദേശം ഇഎസ്എ ആയി മാറ്റുവാന്‍ നടത്തിവരുന്ന ശ്രമങ്ങളുടെ ഒരു ഭാഗമാണ് സി.എ ച്ച്.ആര്‍ കേസ്. ഈ കേസിലെ വാദികളായ പരിസ്ഥിതി സംഘടനയാണ് മൂന്നാര്‍ വിഷയത്തില്‍ 2010 മുതല്‍ ഹൈക്കോടതിയില്‍ കേസ് നടത്തി ജില്ലയില്‍ നിര്‍മാണ നിരോധനത്തിനുള്ള ഉത്തരവ് നേടിയത്. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് മുതല്‍ ചിന്നാര്‍-രാജമല വരെ വന്യജീവി ഇടനാഴി നിര്‍മിച്ചെടുക്കുക എന്ന ദീര്‍ഘകാല വീക്ഷണത്തോടെ മൂന്ന് പതിറ്റാണ്ടായി വനം-പരി സ്ഥിതി-ഉദ്യോഗസ്ഥ ലോബി കൈകോര്‍ത്ത് നടത്തി വരുന്ന നിരന്തര പരിശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്നും നേടിയെടുത്ത ഇടക്കാല ഉത്തരവ്. സി.എച്ച്.ആര്‍ സംബന്ധിച്ച് മലയോര കര്‍ഷകര്‍ക്ക് പൂര്‍ണ സംരക്ഷണവും നല്‍കുന്ന നിലപാടാണ് കേരളസര്‍ക്കാര്‍ നാളിതുവരെ കൈക്കൊണ്ടിട്ടുള്ളതെന്ന് സുപ്രീം കോടതിയില്‍ ഇതിനോടകം സര്‍ക്കാര്‍ സമര്‍പ്പിച്ച 4 സത്യവാങ്മൂലങ്ങളിലൂടെ വ്യക്തമാണ്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടില്‍ വ്യതിചലനം ഉണ്ടാക്കാനും സുപ്രീം കോടതിയിലെ അഭിഭാഷകരെ നിര്‍ജ്ജീവമാക്കുവാനും ഈ ലോബി ശ്രമം നടത്തി വരികയാണെന്നും ഈ നീക്കത്തിനെതിരെയും കര്‍ഷകര്‍ കരുതലോടെ നീങ്ങേണ്ടതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ വണ്ടന്‍മേട് കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് സ്റ്റെനി പോത്തന്‍, ജനറല്‍ സെക്രട്ടറി പി.ആര്‍ സന്തോഷ് ഭാരവാഹികളായ ആര്‍ മണിക്കുട്ടന്‍, വി.ജെ ജോസഫ്, ജോര്‍ജ് പി. ജേക്കബ്, ബിബിന്‍ പൊന്നപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow