സിഎച്ച്ആര്‍ വിഷയത്തില്‍ വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്‌സസ് അസോസിയേഷനെതിരെയുള്ള വ്യജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം
സിഎച്ച്ആര്‍ വിഷയത്തില്‍ വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്‌സസ് അസോസിയേഷനെതിരെയുള്ള വ്യജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം

ഇടുക്കി: വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്‌സസ് അസോസിയേഷനെതിരെ നടത്തുന്ന വ്യജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിഎച്ച്ആര്‍ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ ഏലം മേഖലയില്‍ പുതിയതായി പട്ടയം നല്‍കരുതെന്ന് ഇടക്കാല ഉത്തരവുണ്ടായത് അസോസിയേഷന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണെന്നാണ് വ്യാജപ്രചരണം നടത്തുന്നത്. യഥാര്‍ഥ വസ്തുത മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് 2007 ല്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചശേഷം 50,000/ പരം പട്ടയങ്ങള്‍ ഏലമലക്കാടുകളില്‍ നല്‍കിയെന്നും, വനഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെടുക്കുവാന്‍ എം.പിയും, എം.എല്‍.എമാരും, അടങ്ങുന്ന സംഘം ശ്രമിച്ചു വരുന്നുവെന്നും, അമിക്കസ്‌ക്യൂറി കോടതിയില്‍ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയതായി പട്ടയങ്ങള്‍ നല്‍കരുതെന്ന് കോടതി നിര്‍ദേശിച്ചത്. ഇത് സര്‍ക്കാര്‍ വക്കീല്‍ കോടതിയില്‍ സമ്മതിച്ചതുകൊണ്ടാണ് ഇപ്രകാരം ഒരു ഇടക്കാല ഉത്തരവ് ഉണ്ടാകുവാന്‍ ഇടയായത്.
What's Your Reaction?






