സിപിഐഎം പീരുമേട് ലോക്കല്‍ സമ്മേളനം
സിപിഐഎം പീരുമേട് ലോക്കല്‍ സമ്മേളനം

ഇടുക്കി: സിപിഐഎം പീരുമേട് ലോക്കല്‍ സമ്മേളനം ചെങ്കരയില്‍ നടന്നു. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സമ്മേളന നഗരിയില്‍ സ്ഥാപിച്ച കൊടിമരത്തില്‍ മുതിര്‍ന്ന പാര്‍ട്ടി അംഗം സുന്ദര പാണ്ടി പതാക ഉയര്‍ത്തി. അന്തരിച്ച സിപിഐഎം നേതാക്കളായ സീതാറാം യെച്ചൂരി, കൊടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. ചെങ്കര ലോക്കല്‍ സെക്രട്ടറി കെ ജെ ദേവസ്യ, പീരുമേട് ഏരിയ സെക്രട്ടറി എസ് സാബു, നേതാക്കളായ എം തങ്കഭുരൈ, ജില്ലാ കമ്മിറ്റിയംഗം ജി വിജയാനന്ദ, വി.ജെ. ജെസി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






