പെരിയാര്‍ ചോറ്റുപാറ കൈത്തോട്ടില്‍ ജലനിരപ്പ് ഉയരുന്നു
പെരിയാര്‍ ചോറ്റുപാറ കൈത്തോട്ടില്‍ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെരിയാര്‍ ചോറ്റുപാറ കൈത്തോട്ടില്‍ ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നു. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് വെള്ളം കയറാന്‍ ഇനി രണ്ടടി മാത്രം ജലനിരപ്പ് ഉയര്‍ന്നാല്‍ മതി. ഇതോടൊപ്പം തോടിന്റെ സൈഡിലുള്ള വീടുകളിലേക്കും വെള്ളം കയറും. കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് കൈത്തോട്ടില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയരുമോ എന്ന ആശങ്കയിലാണ് ആശുപത്രി അധികൃതരും, സമീപത്തെ താമസക്കാരും. ഇതിനിടയില്‍കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്കുള്ള പാലം പൊളിച്ച് വെള്ളം കയറാത്ത രീതിയില്‍ ഉയര്‍ത്തി പണിയുന്നതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചെങ്കിലും, എങ്ങുമെത്താത്ത സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്.
What's Your Reaction?






