വണ്ടിപ്പെരിയാറില്‍ ശിശുദിനാഘോഷം
വണ്ടിപ്പെരിയാറില്‍ ശിശുദിനാഘോഷം

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് തല ശിശുദിനാഘോഷം പള്ളിപ്പടി അങ്കണവാടിയില്‍ നടന്നു. വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളില്‍ നടന്ന ശിശുദിനാഘോഷത്തിന് ചൈല്‍ഡസ് ലൈന്‍ നേതൃത്വം നല്‍കി. ഈ കാലഘട്ടത്തില്‍ കുട്ടികള്‍ നേരിടുന്ന വിവിധ വിഷയങ്ങളില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ക്ലാസ് നയിച്ചു. ഗവ. എല്‍ പി സ്‌കൂളില്‍ നടന്ന ആഘോഷങ്ങള്‍ക്ക് ഹെഡ്മാസ്റ്റര്‍ പുഷ്പരാജന്‍, അധ്യാപകര്‍, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഗ്രാമ്പി ഗവ. സ്‌കൂള്‍, വണ്ടിപ്പെരിയാര്‍ സെന്റ് മാത്യൂസ് എല്‍പി സ്‌കൂള്‍, വിവിധ അങ്കണവാടികള്‍ എന്നിവിടങ്ങളിലും ശിശുദിനാഘോഷം നടന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീര യോദ്ധാക്കളുടെ വേഷങ്ങള്‍ അണിഞ്ഞ് കുട്ടികളെത്തിയത് ഏവര്‍ക്കും നവ്യാനുഭവമായി.
What's Your Reaction?






