വണ്ടന്‍മേട് സെന്റ് ആന്റണീസ് സ്‌കൂളില്‍ ശിശുദിനാഘോഷം
വണ്ടന്‍മേട് സെന്റ് ആന്റണീസ് സ്‌കൂളില്‍ ശിശുദിനാഘോഷം

ഇടുക്കി: വണ്ടന്‍മേട് സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ ശിശുദിനം വിപുലമായി ആഘോഷിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയില്‍ മാനേജര്‍ സിസ്റ്റര്‍ ലിസ്യു തെരേസ്, ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോര്‍ജ് എന്നിവര്‍ സന്ദേശം നല്‍കി. ശിശുദിന റാലിയില്‍ വിദ്യാര്‍ഥികള്‍ വിവിധ വേഷവിധാനങ്ങളോടെ അണിനിരന്നു. മത്സര വിജയികള്‍ക്ക് എംപിടിഎ പ്രസിഡന്റ് അല്‍ഫോന്‍സ ജോഷി സമ്മാനങ്ങള്‍ നല്‍കി. റാലിയില്‍ പങ്കെടുത്തവര്‍ക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






