തെരുവ് നായ ശല്യത്തില്‍ പൊറുതിമുട്ടി അടിമാലി
തെരുവ് നായ ശല്യത്തില്‍ പൊറുതിമുട്ടി അടിമാലി

ഇടുക്കി: അടിമാലിയില്‍ തെരുവ് നായ ശല്യത്തില്‍ വലഞ്ഞ് നാട്ടുകാരും യാത്രക്കാരും. മാര്‍ക്കറ്റ് ജങ്്ഷനിലും ബസ് സ്റ്റന്‍ഡിലുമടക്കം ഡസന്‍കണക്കിന് നായകളാണ് അലഞ്ഞുതിരിയുന്നത്. ഇവറ്റകള്‍ ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. ശല്യം നിയന്ത്രിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം. രാപകല്‍ വ്യത്യാസമില്ലാതെ കൂട്ടമായിയെത്തുന്ന ഇവ ആളുകള്‍ക്ക് നേരെ പാഞ്ഞടുത്ത് പരിഭ്രാന്തി സൃഷ്ടിക്കുന്നു. കൂട്ടമായി നടക്കുന്ന നായ്ക്കളെ തുരത്തിയോടിക്കാന്‍ ശ്രമിച്ചാല്‍ ഇവ കൂടുതല്‍ അപകടകാരികളാകുന്നു. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡിന് കുറുകെ ചാടുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നു. വിഷയത്തില്‍ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






