''ആര്‍ത്തുപൊന്തട്ടെ ആഘോഷ പ്രകമ്പനം'': കട്ടപ്പന ഫെസ്റ്റില്‍ തിരക്കേറുന്നു

''ആര്‍ത്തുപൊന്തട്ടെ ആഘോഷ പ്രകമ്പനം'': കട്ടപ്പന ഫെസ്റ്റില്‍ തിരക്കേറുന്നു

Dec 29, 2024 - 20:30
 0
''ആര്‍ത്തുപൊന്തട്ടെ ആഘോഷ പ്രകമ്പനം'': കട്ടപ്പന ഫെസ്റ്റില്‍ തിരക്കേറുന്നു
This is the title of the web page

ഇടുക്കി: അണ്ടര്‍ വാട്ടര്‍ ടണലിലെ അത്ഭുതക്കാഴ്ചകള്‍ കാണാന്‍ കട്ടപ്പന ഫെസ്റ്റില്‍ ജനത്തിരക്ക്. ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ആയിരങ്ങളാണ് നഗരത്തിലേക്ക് എത്തുന്നത്. ക്രിസ്മസ് ദിനത്തിലും തലേദിവസവും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്.
കടലിനടിയിലെ വിസ്മയ കാഴ്ചകളുമായി അണ്ടര്‍ വാട്ടര്‍ ടണല്‍, പെറ്റ്സ് ഷോ, അമ്യൂസ്മെന്റ് പാര്‍ക്കിലെ ആകാശ ഊഞ്ഞാല്‍, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കോളമ്പസ്, ഡ്രാഗണ്‍ ട്രെയിന്‍ എന്നിവയും പ്രത്യേകം തയാറാക്കിയ കുളത്തിലെ ബോട്ടിങ്, ബ്രേക്ക് ഡാന്‍സ്, കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി ഡോഗ് ഷോ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, വ്യാപാര വിപണന പ്രദര്‍ശന മേള, ഭക്ഷണശാല, ഫാമിലി ഗെയിംസുകള്‍ എന്നിവയാണ് നഗരിയിലെ പ്രധാന ആകര്‍ഷണങ്ങള്‍. ഞായറാഴ്ച വൈകിട്ട് 7ന് കേരളത്തിലെ പ്രമുഖ കലാകാരന്‍മാര്‍ അണിനിരക്കുന്ന തൊടുപുഴ ഗോള്‍ഡന്‍ വോയ്‌സ് ഓര്‍ക്കസ്ട്രയുടെ ഗാനമേള നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow