റോഡിന്റെ അശാസ്ത്രീയ നിര്‍മാണം മൂലം ദുരിതത്തിലായി വണ്ടിപ്പെരിയാര്‍ വികാസ് നഗര്‍ നിവാസികള്‍
റോഡിന്റെ അശാസ്ത്രീയ നിര്‍മാണം മൂലം ദുരിതത്തിലായി വണ്ടിപ്പെരിയാര്‍ വികാസ് നഗര്‍ നിവാസികള്‍

ഇടുക്കി: റോഡിന്റെ അശാസ്ത്രീയ നിര്‍മാണം മൂലം ദുരിതത്തിലായി വണ്ടിപ്പെരിയാര്‍ വികാസ് നഗര്‍ നിവാസികള്‍. രണ്ടുവര്‍ഷം മുന്‍പാണ് വണ്ടിപ്പെരിയാര്‍ ടൗണിനോട് ചേര്‍ന്ന സ്ഥിതിചെയ്യുന്ന വികാസ് നഗറിലേക്ക് പോകുന്ന വഴി കോണ്‍ക്രീറ്റ് ചെയ്തത്. വെള്ളം ഒഴുകിപോകാന്‍ സാധിക്കാത്ത രീതിയിലാണ്
റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിനാല്‍ ഒരു മഴ പെയ്താല്‍ റോഡിന്റെ സമീപത്തുള്ള വീടുകളുടെ മുന്‍വശം മുഴുവന്‍ വെള്ളക്കെട്ടാകും. ഈ ഭാഗത്ത് മുപ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്.
അശാസ്ത്രീയമായ നിര്‍മാണത്തില്‍ മുന്‍പ് തന്നെ ആക്ഷേപം ഉയരുകയും പരാതികള്‍ നല്‍കുകയും ചെയ്തിരുന്നാലും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് സാംക്രമിക രോഗങ്ങള്‍ പകരുന്നതിന് കാരണമാവും. വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്ന ഭാഗത്തെ കോണ്‍ക്രീറ്റ് അടിയന്തരമായി പൊളിച്ചുമാറ്റി മഴവെള്ളം തോട്ടിലേക്ക് ഒഴുകിപ്പോവാനുള്ള സൗകര്യം ഒരുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം
What's Your Reaction?






