സിഐടിയു അറിവ് ഉത്സവം കട്ടപ്പനയിൽ നടന്നു
സിഐടിയു അറിവ് ഉത്സവം കട്ടപ്പനയിൽ നടന്നു

ഇടുക്കി : സിഐടിയു സന്ദേശം 50 ആം വാർഷികത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ അറിവ് ഉത്സവം സംഘടിപ്പിച്ചു. പരിപാടിയുടെ സമാപന സമ്മേളനം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി വി എസ് ബിന്ദു ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നിരവധി തൊഴിലാളികള്‍ മത്സരങ്ങളിൽപങ്കെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ വി ആര്‍ സജി മത്സരം ഉദ്ഘാടനം ചെയ്തു. ചെറുകഥ, കവിത, മുദ്രാവാക്യം എന്നീ രചനാമത്സരങ്ങളില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി പി ബി ഷിയാദ് ഹാട്രിക് വിജയം സ്വന്തമാക്കി. മലയാളം, തമിഴ് ചലച്ചിത്ര ഗാനാലാപനത്തില്‍ പീരുമേട് സ്വദേശി ഗുരുശേഖരന്‍ ഇരട്ടവിജയം നേടി. പ്രസംഗത്തില്‍ എസ് രതീഷും ലേഖനത്തില്‍ പീരുമേട് സ്വദേശി കെ ദേവദാസും ജേതാക്കളായി. കൂടുതല്‍ പേര്‍ മത്സരിച്ച തൊഴിലാളി ജീനിയസ് ക്വിസില്‍ അടിമാലി സ്വദേശി വി ശ്രീഹരി ഒന്നാമതെത്തി. മൂലമറ്റം സ്വദേശി ഷാജി കുഴിഞ്ഞാലില്‍ രണ്ടും കട്ടപ്പന സ്വദേശിനി അനിത റെജി മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സ്വാഗതസംഘം ചെയര്‍മാന്‍ വി ആര്‍ സജി അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരവും സമ്മാനിച്ചു. എം സി ബിജു, ടോമി ജോര്‍ജ്, സി ആര്‍ മുരളി, അനിത റെജി, അജിത, കെ പി സുമോദ്, ലിജോബി ബേബി, കെ എന്‍ വിനീഷ്‌കുമാര്‍, സുഗതന്‍ കരുവാറ്റ, എം ഐ സുരേഷ്, പൊന്നമ്മ സുഗതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






