തോപ്രാംകുടി- മുരിക്കാശേരി റോഡിന്റെ അശാസ്ത്രീയ നിര്‍മാണം: അപകടങ്ങള്‍ പതിവാകുന്നു
തോപ്രാംകുടി- മുരിക്കാശേരി റോഡിന്റെ അശാസ്ത്രീയ നിര്‍മാണം: അപകടങ്ങള്‍ പതിവാകുന്നു

ഇടുക്കി: തോപ്രാംകുടി- മുരിക്കാശേരി റോഡിന്റെ അശാസ്ത്രീയ നിര്‍മാണം അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പരാതി. വാത്തിക്കുടി ടൗണില്‍ റോഡിന് വീതി കൂട്ടിയെടുക്കാനാവശ്യമായ സ്ഥലം ഉണ്ടായിട്ടും അത് ഏറ്റെടുക്കാതെ വളവോടുകൂടിയാണ് റോഡിന്റെ നിര്‍മാണം നടത്തിയത്. കരാറുകാരന്റെ താല്‍പ്പര്യത്തിനനുസരിച്ച് പി.ഡബ്ല്യു.ഡി അധികൃതര്‍ യാതൊരു ദീഘവീക്ഷണവുമില്ലാതെ നടത്തിയ നിര്‍മാണമാണ് മേഖലയില്‍ സ്ഥിരം അപകടങ്ങള്‍ക്ക് കാരണം. പലതവണ തോപ്രാംകുടി മേഖലയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ട് കുഴിയിലേയ്ക്ക് മറിഞ്ഞ് അപകടമുണ്ടായിട്ടുണ്ട്. നാട്ടുകാരുടെ നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് ഇവിടെ ക്രാഷ് ബാര്യര്‍ സ്ഥാപിച്ചെങ്കിലും ഫലമില്ല. നാട്ടുകാര്‍ അപകട സാധ്യത ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അത് പരിഗണിക്കാതെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. അടിയന്തരമായി റോഡിന്റെ ഘടനയില്‍ മാറ്റം വരുത്തി അപകടങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






