പൂപ്പാറ ശ്രീഭദ്രകാളി ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തിലെ നവാഹ ജ്ഞാന യജ്ഞം സമാപിച്ചു
പൂപ്പാറ ശ്രീഭദ്രകാളി ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തിലെ നവാഹ ജ്ഞാന യജ്ഞം സമാപിച്ചു

ഇടുക്കി: പൂപ്പാറ കാവുംഭാഗം ശ്രീഭദ്രകാളി ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന ശ്രീമദ് ദേവി ഭാഗവത നവാഹ ജ്ഞാന യജഞം സമാപിച്ചു. 2ന് ആരംഭിച്ച യജ്ഞം ആറാട്ട് മഹോത്സവത്തോടുകൂടിയാണ് സമാപിച്ചത്. ക്ഷേത്രം ശാന്തി അജിത്ത് എരുമേലി മുഖ്യകാര്‍മികത്വം വഹിച്ചു. യജ്ഞാചാര്യന്‍ മാത്ര സുന്ദരേശന്‍ സനാതനത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആണ് യജ്ഞനം നടത്തപ്പെട്ടത്. യജ്ഞ പ്രമാണികളായ തൊടിയൂര്‍ ശ്രീജിത്ത്, ഉമ്മന്നൂര്‍ സുരേഷ്, മാമ്പുഴ രാധാകൃഷ്ണന്‍, ക്ഷേത്രം മേല്‍ശാന്തി വിശ്വംഭരന്‍ ശാന്തി, ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് കെ ജി സുനില്‍കുമാര്‍. സെക്രട്ടറി കെ റ്റി സുരേഷ് ,ക്ഷേത്ര നിര്‍മാണാ കമ്മിറ്റി പ്രസിഡന്റ് കെ കെ മോഹനന്‍,സെക്രട്ടറി കെ എന്‍ ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






