പൂപ്പാറയില്‍ ഘര്‍ ഘര്‍ തിരംഗ യാത്ര
പൂപ്പാറയില്‍ ഘര്‍ ഘര്‍ തിരംഗ യാത്ര

ഇടുക്കി: ബിജെപി ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂപ്പാറയില്‍ ഘര്‍ ഘര്‍ തിരംഗ യാത്ര സംഘടിപ്പിച്ചു. സ്വാതന്ത്ര ദിനത്തിന്റെ എഴുപത്തിയെട്ടാം വര്‍ഷത്തില്‍ യുവാക്കളില്‍ ദേശിയ ബോധം വളര്‍ത്തുക എന്ന ലഷ്യത്തോടെയാണ് രാജ്യവ്യാപകമായി ഘര്‍ ഘര്‍ തിരംഗ യാത്ര സംഘടിപ്പിക്കുന്നത്. പൂപ്പാറ ടൗണ്‍ ചുറ്റി നടന്ന തിരംഗ യാത്ര മണ്ഡലം പ്രസിഡന്റ് ബിജു കോട്ടയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി സജിമോന്‍ ശാന്തന്‍പാറ ഉദ്ഘാടനം ചെയ്തു. കെ പി അനീഷ്,കെ ഡി അജയകുമാര്‍,ബാലന്‍ തെക്കേരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






