ഏലം കാര്‍ഷിക സെമിനാര്‍ 17ന് മേരികുളത്ത്
ഏലം കാര്‍ഷിക സെമിനാര്‍ 17ന് മേരികുളത്ത്

ഇടുക്കി: ഇന്‍ഫാം മേരികുളം യൂണിറ്റിന്റെ നേതൃത്വത്തില്‍ 17ന് രാവിലെ 10മുതല്‍ വൈകിട്ട് 4വരെ ഏലം കാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കും. മരിയന്‍ പാരീഷ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് പ്രവേശനം. രജിസ്‌ട്രേഷന്‍ ഫീസ് 200 രൂപ. കീടരോഗ നിയന്ത്രണം, കൃഷിയും കാലാവസ്ഥ വ്യതിയാനവും വേനല്‍ക്കാല സംരക്ഷണവും, ടെക്‌നോളജി ആപ്ലിക്കേഷന്‍, ചിലവ് കുറഞ്ഞരീതിയില്‍ അത്യുത്പാദനം, മണ്ണുസംരക്ഷണം, സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യം കര്‍ഷകന്റെ പ്രതീക്ഷ എന്നീ വിഷയങ്ങളില്‍ കെവികെ ശാന്തപാറയിലെ ഡോ. സുധാകരന്‍ സുന്ദര്‍ രാജന്‍, ഡോ. ഷാജിപ്രഭ, പാമ്പാടുംപാറ എച്ച്എസ്പിഎം അഗ്രിക്ലിനിക്കിലെ സുരേഷ്‌കുമാര്‍, മൈലാടുംപാറ ഐസിആര്‍ഐയിലെ ഡോ. അന്‍സല്‍ അലി എ.എസ് തുടങ്ങിയവര്‍ ക്ലാസ് നയിക്കും. ഫോണ്‍: 7012198112, 9562713874 .
What's Your Reaction?






