കട്ടപ്പന ഉപജില്ലാ കലോത്സവത്തിന് മേരികുളത്ത് തിരിതെളിഞ്ഞു
കട്ടപ്പന ഉപജില്ലാ കലോത്സവത്തിന് മേരികുളത്ത് തിരിതെളിഞ്ഞു

ഇടുക്കി: കട്ടപ്പന ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മേരികുളം സെന്റ് മേരീസ് എച്ച്എസ്എസില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, പഞ്ചായത്ത് അംഗങ്ങളായ മനു കെ ജോണ്‍, സോണിയ ജെറി, ഷൈമോള്‍ രാജന്‍, കട്ടപ്പന എഇഒ കെ കെ യശോധരന്‍, ഡിഇഒ പി കെ മണികണ്ഠന്‍, സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് കുളംപള്ളില്‍, അസിസ്റ്റന്റ് മാനേജര്‍ ഫാ. തോമസ് കണ്ടത്തില്‍, പ്രിന്‍സിപ്പല്‍ ജോയി സെബാസ്റ്റ്യന്‍, ജോസഫ് മാത്യു എന്നിവര്‍ സംസാരിച്ചു. 13, 14, 15 തീയതികളില്‍ കലാമത്സരങ്ങള്‍ നടക്കും. രചനാമത്സരങ്ങള്‍ പൂര്‍ത്തിയായി. കലോത്സവത്തിന്റെ പ്രചാരണാര്‍ഥം മാരത്തണ്‍ വിളംബര ഓട്ടവും നടത്തിയിരുന്നു. സമ്മേളനത്തിന് മുന്നോടിയായി മാട്ടക്കട്ടയില്‍ നിന്നാരംഭിച്ച സാംസ്‌കാരികഘോഷയാത്ര ഫാ. വര്‍ഗീസ് കുളംപള്ളില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. നിശ്ചലദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും നാസിക് ഡോളിന്റെയും അകമ്പടിയില്‍ കേരളത്തനിമ വിളിച്ചോതി നടന്ന ഘോഷയാത്രയില്‍ എന്‍സിസി, എന്‍എസ്എസ് കേഡറ്റുകള്‍, റയല്‍ മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബ് അംഗങ്ങള്‍ തുടങ്ങി വിവിധ സംഘടന പ്രവര്‍ത്തകര്‍ അണിനിരന്നു.
What's Your Reaction?






