നാട്ടുകാരുടെ സമരത്തിനുമുമ്പില്‍ മുട്ടുമടക്കി നഗരസഭ: ഇരുപതേക്കര്‍- തൊവരയാര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയായി
നാട്ടുകാരുടെ സമരത്തിനുമുമ്പില്‍ മുട്ടുമടക്കി നഗരസഭ: ഇരുപതേക്കര്‍- തൊവരയാര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയായി

ഇടുക്കി: കട്ടപ്പന ഇരുപതേക്കര്‍- തൊവരയാര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയായി. തകര്‍ന്നുതരിപ്പണമായിക്കിടന്ന പാത നാട്ടുകാരുടെ സമരത്തെ തുടര്‍ന്നാണ് നഗരസഭ 10 ലക്ഷം രൂപ മുതല്‍മുടക്കില്‍ ടാറിങ്ങും കോണ്‍ക്രീറ്റും ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. നേരത്തെ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട റോഡില്‍ കാല്‍നടയാത്ര പോലും ദുസഹമായിരുന്നു. പൊടിശല്യവും യാത്രക്കാരെയും നാട്ടുകാരെയും ബുദ്ധിമുട്ടിച്ചതോടെ ജനകീയ പ്രക്ഷോഭത്തിലെത്തി. തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിനും നഗരസഭയും റോഡ് നിര്‍മാണത്തിന് തുക അനുവദിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. ഇതോടെ നാട്ടുകാര്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പുമായി റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തി. തുടര്‍ന്ന് നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി പാറപ്പായിയുടെ ഇടപെടലില്‍ കൗണ്‍സിലര്‍ ലീലാമ്മ ബേബി 10 ലക്ഷം രൂപ അനുവദിച്ച് ആഴ്ചകള്‍ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി. പാതയുടെ ഇരുവശവും ഐറീഷ് ഓട നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






