നരിയമ്പാറ ശബരിഗിരി ശ്രീ അയ്യപ്പ മഹാവിഷ്ണു ദേവിക്ഷേത്രത്തിലെ ഉത്സവം മെയ് 9,10,11 തീയതികളില്‍

നരിയമ്പാറ ശബരിഗിരി ശ്രീ അയ്യപ്പ മഹാവിഷ്ണു ദേവിക്ഷേത്രത്തിലെ ഉത്സവം മെയ് 9,10,11 തീയതികളില്‍

May 7, 2024 - 23:58
Jun 28, 2024 - 00:13
 0
നരിയമ്പാറ ശബരിഗിരി ശ്രീ അയ്യപ്പ മഹാവിഷ്ണു ദേവിക്ഷേത്രത്തിലെ ഉത്സവം മെയ് 9,10,11 തീയതികളില്‍
This is the title of the web page

ഇടുക്കി: നരിയമ്പാറ ശബരിഗിരി ശ്രീ അയ്യപ്പ മഹാവിഷ്ണു ദേവിക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവം മെയ് 9,10,11 തീയതികളില്‍ നടക്കുമെന്ന്് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ അഴകത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി വിഷ്ണു ജി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഒന്നാം ദിവസമായ 9 ന് രാവിലെ പതിവു പൂജകള്‍ക്ക് പുറമെ ഭാഗവത പാരായണം, വൈകിട്ട് 6.30 ന് ശബരിഗിരി ഭജന്‍സ് അവതരിപ്പിക്കുന്ന സംഗീത ആനന്തലഹരി, കുട്ടികളുടെ കലാപരിപാടി അന്നദാനം. രണ്ടാം ദിനമായ വെള്ളിയാഴ്ച രാവിലെ പതിവു പൂജകള്‍ക്ക് പുറമെ ഭാഗവത പാരായണം, വൈകിച്ച് 6,45 ന് ദേവിക്ക് പൂമുടല്‍, 7 മണിക്ക് ഗുരുചൈതന്യ നരിയമ്പാറ അവതരിപ്പിക്കുന്ന തിരുവാതിര, ശബരിഗിരി കൈകൊട്ടി സംഘത്തിന്റെ കൈകൊട്ടികളി, ശബരിഗിരി തിരുവാതിര സംഘത്തിന്റെ മെഗാ തിരുവാതിര, 8 മണിക്ക് ഇന്‍ഡോട്ട് ഓര്‍ക്കസ്ട്ര കട്ടപ്പന അവതരിപ്പിക്കുന്ന ഗാനമേള, മഹാപ്രസാദമൂട്ട്.

അവസാന ദിനമായ മെയ് 11 ശനിയാഴ്ച രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം, ഭാഗവത പാരായണം, കലശപൂജകള്‍, കളഭാഭിഷേകം, 1 മണിക്ക് പ്രസാദമൂട്ട്, വൈകിട്ട് 5,30 ന് ക്ഷേത്രത്തില്‍ നിന്നും കല്‍ത്തൊട്ടി ഗുരുദേവ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന് ക്ഷേത്രത്തില്‍ തിരുവാഭരണം എഴുന്നള്ളിച്ച് പരമ്പരാഗത പാതയിലൂടെ കിഴക്കും ഭാഗത്ത് എത്തി അവിടെനിന്നും വാദ്യമേളങ്ങള്‍ മുളപ്പാരി എന്നിവയോടെ അകമ്പടിയോടെ പുറപ്പെടുന്നു. രണ്ടുകരകളില്‍ നിന്നുമുള്ള ഘോഷയാത്ര ശബരിഗിരി ഉപക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന് 7.30 ന് ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു. ശേഷം മഹാദീപാരാധന പ്രസാദമൂട്ട് എന്നിവ ഉണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ജെ ജയകുമാര്‍, ക്ഷേത്രം സെക്രട്ടറി മധുകുട്ടന്‍ നായര്‍, കണ്‍വീനര്‍മാരായ കെ ആര്‍ അനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍, മാനേജര്‍ പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow