ആലടി മേരികുളം റൂട്ടിലെ ഗതാഗത കുരുക്കിന് പരിഹാരം
ആലടി മേരികുളം റൂട്ടിലെ ഗതാഗത കുരുക്കിന് പരിഹാരം

ഇടുക്കി: അയ്യപ്പന്‍കോവില്‍ ആലടി മേരികുളം റൂട്ടില്‍ ഗതാഗത കുരുക്ക് രൂക്ഷം. മലയോര ഹൈവേയുടെ നിര്‍മാണം നടക്കുന്നതിനാല്‍ ആലടി മുതല്‍ പരപ്പു വരെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആലടിയില്‍ നിന്നും കൂരാന്‍പാറ പാലം വഴി മേരികുളത്തേക്ക് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. എന്നാല്‍ ഇത് വലിയ ഗതാഗത തടസ്സമാണ് ഉണ്ടാക്കുന്നത്. ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നത് മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കിന് കാരണമാകുന്നു. ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മലയോര ഹൈവേ നിര്‍മാതാക്കളുമായി പഞ്ചായത്ത് സംസാരിച്ച് ജെ.സി.ബി ഉപയോഗിച്ച് റോഡിന്റെ ഇരുഭാഗങ്ങളിലെ തടസ്സങ്ങള്‍ എത്രയും വേഗം നീക്കാന്‍ തീരുമാനിച്ചതായി അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു കെ ജോണ്‍ പറഞ്ഞു. തടസ്സങ്ങള്‍ നീക്കുന്നതോടെ ഇതുവഴിയുള്ള ഗതാഗതം കൂടുതല്‍ സുഗമമാകാന്‍ സാധിക്കും. ഇടുങ്ങിയ റോഡും കൊടും വളവുകളും ഉള്ളതിനാല്‍ അപകടങ്ങള്‍ക്കൊപ്പം ഗതാഗത കുരുക്കും രൂക്ഷമായ സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ അടിയന്തര ഇടപെടല്‍.
What's Your Reaction?






