നഗരസഭാപരിധിയിലെ കച്ചവടക്കാരുടെ പ്രശ്നം: പരാതി നല്‍കി വ്യാപാരി വ്യവസായി സമിതി
നഗരസഭാപരിധിയിലെ കച്ചവടക്കാരുടെ പ്രശ്നം: പരാതി നല്‍കി വ്യാപാരി വ്യവസായി സമിതി

ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയിലെ കച്ചവടക്കാരുടെ വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് നഗരസഭാ ചെയര്‍പേഴ്‌സണ് പരാതി നല്‍കി. വാഹനങ്ങളില്‍ കൊണ്ടുനടന്നുള്ള കച്ചവടവും വഴിയോര വ്യാപാരവും തടയണമെന്ന ആവശ്യം നഗരസഭ അവഗണിക്കുകയാണ്. കൂടാതെ, പുതിയ ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിലെ വ്യാപാര സ്ഥാപനങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ നടപടിയില്ല. ബേക്കറി, ഹോട്ടല്‍, കൂള്‍ബാള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായി പണം കൊടുത്താണ് കുടിവെള്ളം വാങ്ങുന്നത്. ഇവിടുത്തെ വ്യാപാരികള്‍ക്കും ജീവനക്കാര്‍ക്കും ശുചിമുറി സൗകര്യം ഏര്‍പ്പെടുത്തണമെന്നും മഴക്കാലമാകുന്നതോടെ ഇവിടെയുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നും വ്യാപാര വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് ആവശ്യപ്പെട്ടു.
What's Your Reaction?






